പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും.

Estimated read time 0 min read

പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും.

ഒരമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ സാക്ഷ്യം വഹിച്ച് സത്യപ്രതിജ്ഞാ വേദി. പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധത്തിൻ്റെ തുടർച്ചയായി മുഖ്യമന്ത്രി വി ഡി സതീശനെ കാണാനാൻ എത്തിയ അമ്മാളു അമ്മ എന്ന വയോധികയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. സത്യപ്രതിജ്ഞയ്ക്ക് എത്തിയ വിഡി സതീശന്‍ വാരിപ്പുണര്‍ന്നാണ് വേദിയിൽ വച്ച് ആ അമ്മയെ സ്വീകരിച്ചത്.

സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി ഡി സതീശനാണ്.മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വി ഡി സതീശന്റേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്.

+ There are no comments

Add yours