മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.
2025, ഒക്ടോബർ 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. റിലീസ് തീയതി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.


+ There are no comments
Add yours