തൃപ്രയാർ വള്ളംകളി… പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസ്

Estimated read time 1 min read

*തൃപ്രയാർ വള്ളംകളി ആഘേഷങ്ങൾക്ക് തൃശ്ശൂർ റൂറൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നു.* 

                   *തൃശ്ശൂർ റൂറൽ : ഓണം അവധി ദിവസങ്ങളിലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിന് പുറമെ തിരുവോണ ദിനമായ 2025 സെപ്റ്റംബർ 05 ന് തൃശ്ശൂർ റൂറൽ ജില്ലയിലെ അന്തിക്കാട്, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നടക്കുന്ന തൃപ്രയാർ വള്ളം കളിയുമായി ബന്ധപ്പെട്ട  ആഘേഷങ്ങൾക്ക്   തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി              ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.*
                  

സുരക്ഷാ ക്രമീകരണങ്ങൾ
                   • *ബോട്ട് പട്രോളിംഗ്*
• മൊബൈൽ, ബൈക്ക് പട്രോളിംഗ്
• മഫ്തി പോലീസിന്റെ രഹസ്യ നിരീക്ഷണം.
• സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പോലീസ് സേവനം.
• ഡ്രോൺ നിരീക്ഷണം.
• ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് DANSAF (District Anti Narcotics Special Action Force). നെ നിയോഗിക്കും
• സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും
                  

തൃശ്ശൂർ റൂറൽ ജില്ലയിലെ സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.
                  
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി മാരായ ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു.സി.എൻ (ഇരിങ്ങാലക്കുട), രാജു.വി.കെ (കൊടുങ്ങല്ലൂർ) എസ്.എച്ച്.ഒ മാരായ സരിൻ.എ.എസ് (അന്തിക്കാട്), അനിൽകുമാർ. (വലപ്പാട്), എന്നിവരാണ്  സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്

+ There are no comments

Add yours