യാത്രക്കാരെ വഴിയിൽ ഇറക്കാൻ ശ്രമം; ബസ്സിലുണ്ടായിരുന്നത് ജോയിന്റ് RTO, കിട്ടിയത് എട്ടിന്റെ പണി…

Estimated read time 1 min read

വഴിയിൽ വെച്ച് യാത്രക്കാരെ ഇറക്കിവിടാൻ നോക്കിയ ബസ് ജീവനക്കാർക്ക് പണികിട്ടി. ബസിലുണ്ടായിരുന്നത് സാക്ഷാൽ ജോയിന്റ് ആർ.ടി.ഒ ആണെന്ന് വൈകിയാണ് അവർ തിരിച്ചറിഞ്ഞത്. തൃപ്രയാറിൽ നിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന ‘എടക്കളത്തൂർ’ ബസിലെ ജീവനക്കാരാണ് നിയമത്തിന്റെ പിടിയിലായത്. ഒടുവിൽ 9000 രൂപ പിഴയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഷനും കൊണ്ട് തടിതപ്പി. തൃപ്രയാറിൽനിന്ന് തൃശ്ശൂരിലേക്ക് സർവീസ് നടത്തുന്ന എടക്കളത്തൂർ ബസിലെ ജീവനക്കാരാണ് യാത്രക്കാരി ആർ.ടി.ഒ. ആണെന്നറിയാതെ കുടുങ്ങിയത്.

തിങ്കളാഴ്‌ച വൈകീട്ട് 5.45-നാണ് സംഭവം. തൃപ്രയാറിൽനിന്ന് തൃശ്ശൂരിലേക്ക് ബസിൽ കയറിയതാണ് തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ. സി.വി. മഞ്ജുള. കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ ബസ് തൃശ്ശൂരിലേക്ക് പോകില്ലെന്നും എല്ലാവരും കാഞ്ഞാണിയിൽ ഇറങ്ങണമെന്നും പറഞ്ഞു. ഇതു കേട്ടതോടെ യാത്രക്കാർ എതിർപ്പുമായെത്തി. തൃശ്ശൂരിലേക്ക് ബോർഡ് വെച്ചിട്ട് ‌കാഞ്ഞാണിയിൽ ഇറങ്ങണമെന്ന് പറയുന്നത് ശരിയല്ലെന്ന് തർക്കിച്ചു. ഇറക്കിവിടുന്നത് ശരിയല്ലെന്നും വാദിച്ചു.

+ There are no comments

Add yours