ടിബറ്റൻ കവി ടെൻസിൽ സുൻഡെ മാള ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിലെ പ്രസംഗ പരമ്പരയിൽ പങ്കെടുക്കാനെത്തി. മാള ടിബറ്റൻ കവി ടെൻസിൽ സുൻഡെ ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിൽ പ്രസംഗ പര്യടന പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലും ജനാധിപത്യത്തിൻറെ അടിസ്ഥാന ശിലയായ വോട്ടവകാശത്തെ ചൊല്ലി പ്രതിഷേധം ഉയർന്നു വരികയാണ്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. ടിബറ്റിൽ ജനാധിപത്യം പൂർണ്ണമായും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയെപ്പോലെ ചില ഒറ്റപ്പെട്ട രാജ്യങ്ങളുടെ സഹകരണം ടിബറ്റൻ ജനതക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ക്കൂൾ ചെയർമാൻ ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ അന്ന ഗ്രേസ് രാജു, സ്ക്കൂൾ പ്രിൻസിപ്പാൾ ലത ഇടി, അഞ്ജലി വർഗ്ഗീസ്, അമ്മിണി കെഇ, ഗ്രീഷ്മ എംഎ, പൂജ.ബി.പൈ, ശ്രേയ സൂരജ്, അനുപമ വിഎസ്, ഷെറീൻ മേരി എന്നിവർ സംസാരിച്ചു. അമേരിക്കയിലെ പ്രശസ്ത സർവ്വകലാശകളിൽ അദ്ദേഹത്തിൻറെ പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ഭാഷകളിലേക്ക് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടിബറ്റൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ അദ്ദേഹം പങ്കുവച്ചീട്ടുണ്ട്. പടം. ടിബറ്റൻ കവിയുടെ പ്രഭാഷണം


+ There are no comments
Add yours