വാഴൂർ സോമൻ MLA അന്തരിച്ചു
ഇടുക്കി പീരുമേട് MLAയും മുതിർന്ന CPI നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. 2021ൽ കോൺഗ്രസിലെ സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. ആദരാഞ്ജലികൾ…


+ There are no comments
Add yours