പെരുമ്പാവൂരിൽ വനിതാ ഡോക്ടർ മരിച്ചനിലയിൽ
പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. മീനാക്ഷി വിജയകുമാറിനെ (35) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിക്കുന്നത്. ആശുപത്രിയിൽനിന്ന് വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഫ്ളാറ്റിലുള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ മരിച്ചുകിടക്കുന്നത് കണ്ടത്.



+ There are no comments
Add yours