വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി; യുവാവ് പിടിയിൽ
തിരുവനന്തപുരത്ത് വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. വട്ടപ്പാറ സ്വദേശി ജോസാണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും പരാതിക്കാരിയായ യുവതിയും. ജോസിന്റെ തൊട്ട് മുൻ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി


+ There are no comments
Add yours