പുതിയ സംരംഭവുമായി കൃഷ്ണ കുമാർ & ഫാമിലി

Estimated read time 1 min read

കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ ബിസിനസ്

നടൻ കൃഷ്ണ കുമാറിൻ്റെ വീട്ടിൽ പുതിയ ഒരു സംരംഭം ആരംഭിച്ചു. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവരെല്ലാം ചേർന്ന് സാരികളുടെ ഓൺലൈൻ സ്റ്റോർ തുറന്നിരിക്കുകയാണ് ഇവർ. ‘സിയാഹ് ബൈ അഹാദിഷിക’ എന്നാണ് സംരംഭത്തിന്റെ പേര്. യൂട്യൂബ് വീഡിയോയിലൂടെയാണ് സംരംഭം തുടങ്ങിയതായി ഫോളോവേഴ്സിനെ അറിയിച്ചത്. സാരികൾ അണിഞ്ഞ് സിന്ധുവും മൂന്നു മക്കളും ചേർന്നുള്ള വീഡിയോയാണ് ഇന്നലെ പുറത്തുവന്നത്.

+ There are no comments

Add yours