സുരേഷ് ഗോപിയുടെ തൃശൂർ ഓഫീസ് ബോർഡിൽ കരി ഓയിലൊഴിച്ച് ചെരുപ്പ് മാല തൂക്കി

Estimated read time 0 min read

സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിലൊഴിച്ച് ചെരുപ്പ് മാല തൂക്കി


തൃശ്ശൂരിലെ വോട്ടുകൊള്ള വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും പ്രതിഷേധവുമായി സിപിഐഎം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശ്ശൂർ ചേറൂരിലെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിലെ ബോർഡിൽ പ്രവർത്തകർ കരിഓയിൽ ഒഴിക്കുകയും ബോർഡിൽ ചെരുപ്പ് മാല ചാർത്തുകയും ചെയ്തു. പിന്നാലെ പൊലീസെത്തി ചെരുപ്പ് മാല അഴിപ്പിച്ചു മാറ്റുകയും പ്രവർത്തകനെ അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. സിപിഐഎം തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.

+ There are no comments

Add yours