പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പേവാർഡ് മുറിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ഗ്രൗണ്ട് ഫ്ലോറിലെ എ വൺ മുറിയുടെ കോൺക്രീറ്റ് പാളിയാണ് അടർന്നുവീണത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. ഇതിന് തൊട്ടുമുൻപ് ഇവിടെ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.


+ There are no comments
Add yours