ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടിയെന്ന വ്യാജേനെ പരിചയപ്പെട്ടു, യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; നാലുപേർ പിടിയിൽ
യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി കുടുക്കി സ്വർണാഭരണങ്ങൾ കവർന്നു. സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിലായി. പെൺകുട്ടി എന്ന വ്യാജേന പരിചയപ്പെടുകയും ശേഷം കാറിൽ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു.
ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടി എന്ന വ്യാജേനെ പരിചയപ്പെടുകയും പരിചയം സ്ഥാപിച്ച ശേഷം യുവാവിനെ നേരിൽ കാണാൻ വിളിച്ചുവരുത്തുകയും കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. നഗ്നനാക്കി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു പവൻ മാലയും മോതിരവും ഊരി വാങ്ങി. പിന്നീട് പ്രതികൾ യുവാവിനെ മർദിച്ച് അവശനാക്കുകയും സുമതി വളവിൽ ഉപേക്ഷിക്കുകയും ചെയ്‌തു എന്നാണ് യുവാവിന്റെ പരാതി.
ഡേറ്റിംഗ് ആപ്പ് വഴി പെൺകുട്ടിയെന്ന വ്യാജേനെ പരിചയപ്പെട്ടു.. യുവാവിനെ മർദ്ധിച് സുമതി വളവിൽ ഉപേക്ഷിച്ചു

+ There are no comments
Add yours