അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ  ഇന്ത്യ.

Estimated read time 0 min read

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഈടാക്കാനുള്ള അമേരിക്കൻ തീരുമാനത്തിന് തിരിച്ചടി നൽകാൻ നീക്കവുമായി ഇന്ത്യ. തെരഞ്ഞെടുത്ത അമേരിക്കൻ ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളിൽ നിന്ന് ട്രംപ് പിന്മാറിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. അലുമിനിയം, സ്റ്റീൽ എന്നിക്ക് ഫെബ്രുവരി മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ജൂണിൽ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇതുകാരണം 7.6 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിയെ ബാധിച്ചു.

+ There are no comments

Add yours