കേരളത്തിലെ മദ്യപാനികൾക്ക് പുത്തൻ അനുഭവമേകാൻ വീര്യം കുറഞ്ഞ മദ്യങ്ങൾ വിപണിയിലേക്ക് എത്തുന്നു. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ പുതിയ നികുതി ഘടനയ്ക്ക് അന്തിമരൂപം നൽകിയത്. കഴിഞ്ഞ ദിവസം ഇതിനായുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ പുതിയ സർക്കാർ നടപ്പിലാക്കുന്നത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ (Low Alcoholic Beverages) എന്ന പുതിയ വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 0.5% മുതല്‍ 20% വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. പുതിയ നികുതി ഘടന 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% നികുതി, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175% നികുതി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. സാധാരണയായി വിപണിയിലുള്ള 42.86% വീര്യമുളള കടുപ്പമേറിയ മദ്യം വില്‍ക്കുന്ന അതേ നികുതി തന്നെ ഇതിനും നൽകേണ്ടി വന്നിരുന്നതിനാലാണ് പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ തയ്യാറാകാതിരുന്നത്.
നികുതി ഘടന പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ കമ്പനികള്‍ മുൻ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും, വൻ വരുമാനനഷ്ടം ഉണ്ടാകുമെന്ന ആശങ്കയിൽ അന്ന് സർക്കാർ അത് നിരസിക്കുകയായിരുന്നു. എന്നാൽ പുതിയ നികുതി ഘടന പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ പ്രമുഖ ബ്രാൻഡുകളുടെ വീര്യം കുറഞ്ഞ മദ്യങ്ങൾ വൻതോതിൽ കേരളക്കരയിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകുമെന്നാണ് സൂചന.













+ There are no comments
Add yours