ഹോളി ഗ്രേസ് അക്കാദമിയുടെ കീഴിലുള്ള അഞ്ച് കോളേജുകളിൽ വായനാ ദിനാചരണം നടത്തി. മാള ഹോളി ഗ്രേസ് അക്കാദമിയുടെ കീഴിലുള്ള അഞ്ച് കോളേജുകളിൽ നടത്തിയ വായനാ ദിനാചരണത്തിൻ്റെ ഉദ്ഘാടനം വിവിധ കോളേജുകളിൽ ഫിനാൻസ് ഡയറക്ടർ സിവി ജോസ്, മാനേജ്മെൻ്റ് പ്രതിനിധികളായ ജോസ് കണ്ണംപിള്ളി, ജോളി വടക്കൻ എന്നിവർ നടത്തി. അഞ്ച് കോളേജുകളിലെ പ്രിൻസിപ്പൽമാരായ ഡോക്ടർ കെ.പ്രശാന്ത്, ശശി കുമാർ, ഡോക്ടർ കെ.രാധ, ഡോക്ടർ ജിയോ ബേബി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഡയറക്ടർ ഡോക്ടർ എവി ഫ്രാൻസിസ് മുഖ്യ പ്രഭാഷണവും കെഎൻ പണിക്കർ അനുസ്മരണവും നടത്തി. ലൈബ്രേറിയൻമാരായ ലിമ മാത്യു, ദിവ്യ ജോർജ്ജ്, മീനു കെപി, കീർത്തന ടിപി, ഡിഡന മാത്യു എന്നിവർ വായന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കാദമി ഡയറക്ടർ ഡോ എസ് ചന്ദ്ര കാന്ത, പ്രൊഫസർ ഡോക്ടർ രശ്മി നായർ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ കലാ സാഹിത്യ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പടം ഉദ്ഘാടനം.









+ There are no comments
Add yours