കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

Estimated read time 0 min read

തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്‌പയാണ് മരിച്ചത്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുവരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ചികിത്സ പൂർത്തിയാക്കി കുഞ്ഞിരാമനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

+ There are no comments

Add yours