പകർച്ചവ്യാധി പ്രതിരോധം; ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും …

Estimated read time 0 min read

സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് . ആരോഗ്യമന്ത്രി കെ മുരളീധരൻ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും. ഹൈപവർ കമ്മറ്റി അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ജില്ലയിൽ നിന്നുള്ള എംഎൽഎമാർ തുടങ്ങിയവർ ആദ്യ യോഗത്തിൽ പങ്കെടുക്കും. പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്.

ഉദ്ഘാടനത്തിനുശേഷം പത്തുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ പൊതുജനങ്ങൾ,
ആരോഗ്യപ്രവർത്തകർ, മെഡിക്കൽ രംഗത്തെ വിദഗ്ധർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളിൽ നിന്ന് അഭിപ്രായം തേടും.

+ There are no comments

Add yours