ഐസി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്തത് നാലു മണിക്കൂർ
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്തു. രാവിലെ പത്തേ മുക്കാലോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. നാലു മണിക്കൂറോളമാണ് എംഎൽഎയെ ചോദ്യം ചെയ്തത്. എൻ എം വിജയൻ കെപിസിസി പ്രസിഡൻന്റിന് എഴുതിയ കത്തിലെ പരാമർശങ്ങളെ കുറിച്ചും അർബൻ ബാങ്കിലെ നിയമനത്തിനായുള്ള എംഎൽഎയുടെ ശുപാർശകത്തും സംബന്ധിച്ചും ചോദ്യങ്ങൾ ഉണ്ടായെന്നാണ് സൂചന.


+ There are no comments
Add yours