കൊടുങ്ങല്ലൂർ ബൈപ്പാസിലുളള പെട്രോൾ പമ്പിലെ അടിപിടി – പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിലുളള പെട്രോൾ പമ്പിൽ വച്ച് 19.01.2025 തിയ്യതിയുണ്ടായ വാക്ക് തർക്കത്തെ തുടർന്നുള്ള വിരോധത്താൽ അജീഷ്, കാണക്കാട്ടുശേരി ഹൗസ്, പഴങ്ങാട്ടുവേലി ദേശം, കോട്ടുവള്ളി വില്ലേജ് എന്നയാളെ പടാകുളത്തെ പെട്രോൾ പമ്പിന് സമീപം ബൈപ്പാസ് റോഡിൽ വച്ച് രണ്ട് മോട്ടോർ സൈക്കിളിലായി വന്നവർ 19.01.2025 തിയ്യതി രാത്രി 8.30 ന് തലയിലും ഇടതു കൈയിലും ഇടതു കാലിലും കമ്പി വടി കൊണ്ടും മറ്റും അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ 1) സ്നേഹിൽ, 26/25, S/o ബനേഷ്കുമാർ, കൊട്ടേക്കാട് വീട്, എരിശ്ശേരി പാലം 2) നിഖിൽ, 25/25, S/o സുനി, കുട്ടോത്ത് വീട്, കൊട്ടിക്കൽ 3) ഹരികൃഷ്ണൻ, 24/25, S/o സതീശൻ, തേവാലിയിൽ വീട്, നോർത്ത് പറവൂർ 4) പ്രവീൺ S/o സുനി തേക്കിലക്കാട്ടിൽ വീട് കാട്ടാകുളം ദേശം മേത്തല വില്ലേജ് , എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് 22.01.2025 തിയ്യതി അറസ്റ്റ് ചെയ്തു. സമീപപ്രദേശങ്ങളിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരെയും സമീപവാസിളൈയും കണ്ട് ചോദിച്ചും, രൂപസാദൃശ്യം മനസ്സിലാക്കി സംശയിക്കാവുന്ന വ്യക്തികളെ കേന്ദ്രീകരിച്ചും, ബൈക്കിൻ്റെ സവിശേഷത മനസ്സിലാക്കി വർക്ക് ഷോപ്പുകളിലും സമീപപ്രദേശങ്ങളിലും അന്വഷിച്ചതിലും മറ്റുമാണ് പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കൊടുങ്ങല്ലൂർ പോലീസിന് സാധച്ചിട്ടുള്ളത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എസ്.ഐ സാലീം, പോലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ കൃഷ്ണ, അബീഷ്, മിഥുൻ, ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് പ്രതികളെ പിടികൂടിയത്.


+ There are no comments
Add yours