വാൽപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ ജീപ്പിന് നേരെ കാട്ടാന
വൈദ്യുതി വകുപ്പിൻ്റെ ജീപ്പിനോട് കാട്ടാനയുടെ അക്രമം.
വാൽപ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന വൈദ്യുതി വകുപ്പിന്റെ എൻജിനീയറും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.


+ There are no comments
Add yours