സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം! പുതിയ ഉത്തരവ് ഇറങ്ങി

Estimated read time 0 min read

ഇനി സംസ്ഥാനത്ത് വാഹനങ്ങൾ എവിടെയും രജിസ്റ്റർ ചെയ്യാം!

സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും ഇനി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സ്ഥിരം മേൽവിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകൂ എന്ന ചട്ടത്തിൽ മാറ്റം വരുത്തി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്. അധികാരപരിധി ചൂണ്ടിക്കാട്ടി അർടിഒമാർക്ക് ഇനി വാഹനരജിസ്ട്രേഷൻ നിരാകരിക്കാനാകില്ല.

+ There are no comments

Add yours