‘നീതിക്ക് വേണ്ടി എത്രനാള്‍ കാത്തിരിക്കണം’; അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി അന്‍സിബയുടെ പോസ്റ്റ്…

Estimated read time 1 min read

‘നീതിക്ക് വേണ്ടി എത്രനാള്‍ കാത്തിരിക്കണം’; അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി അന്‍സിബയുടെ പോസ്റ്റ്

നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയിലെ അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടി അന്‍സിബ.

നീതിയുടെ കിരണം കാത്ത് ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ് അന്‍സിബ പ്രതികരിച്ചത്. അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ് അന്‍സിബ രംഗത്തെത്തിയത്.

പൊലീസിനും സിസ്റ്റത്തിനും എതിരെയാണ് അന്‍സിബ പ്രതികരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് പൊലീസ് പ്രതികളുടെ മൊഴിഎടുക്കുന്നതെന്നും ഇത് അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണെന്നും അന്‍സിബ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള നിരാലംബയായ എന്റെ ഒരു പരാതിയില്‍ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്താവും എന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അന്‍സിബ പറഞ്ഞിരുന്നു.

+ There are no comments

Add yours