അല്ലു അർജുനെതിരെ കേസ് എടുക്കും
പുഷ്പ 2ന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ അല്ലു അർജുനെതിരെ ക്രിമിനൽ കേസ് എടുക്കും. BNS നിയമത്തിലെ 118, 105 വകുപ്പുകൾ പ്രകാരമാണ് അല്ലനും സന്ധ്യ തിയേറ്റർ മാനേജ്മെൻ്റിനും എതിരെ കേസെടുത്തിരിക്കുന്നത്. മരിച്ച രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്.


+ There are no comments
Add yours