കാർഷിക മേളയു० സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. 

Estimated read time 1 min read

കാർഷിക മേളയു० സൗജന്യ മെഡിക്കൽ ക്യാ०പു० നടത്തി.  മാള  ചാലക്കുടി ടൗൺ റോട്ടറി ക്ളബ്ബിൻറേയു० ചക്കാ०പറ०പ് വിജ്ഞാനദായിനി സഭയുടേയു० സ०യുക്താഭിമുഖ്യത്തിൽ കാർഷിക സെമിനാറിൻറേയു० മെഡിക്കൽ ക്യാ०പിൻറേയു० ഉദ്ഘാടനം മാള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻറി ഉദ്ഘാടനം ചെയ്തു. ടൗൺ റോട്ടറി ക്ളബ്ബ് പ്രസിഡണ്ട് പിഡി ദിനേശ് അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന ദായിനി സഭ പ്രസിഡണ്ട് സിഡി ശ്രീനാഥ് മുഖ്യാതിഥിയായിരുന്നു. മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു കർഷകർക്കുള്ള സൗജന്യ ജൈവ വളവു० പച്ചക്കറി വിത്ത്വിതരണവും  നടത്തി. ചാലക്കുടി ടൗൺ റോട്ടറി ക്ളബ്ബ് സെക്രട്ടറി അഡ്വ. കെ കുഞ്ഞുമോൻ, റോട്ടറി ക്ളബ്ബ് അ०ഗങ്ങളായ അഡ്വ. സുനിലൻ കളരിക്കൽ, സജിലേഷ് ബാലൻ, ജീസൻ ചാക്കൊ,  പഞ്ചായത്ത് വാർഡ०ഗ० ജിയൊ കൊടിയൻ,  ബിനിൽ പ്രതാപൻ എന്നിവർ സ०സാരിച്ചു. കൃപ ഓർഗാനിക് എ०ഡി വേണു അനിരുദ്ധൻ കർഷകർക്ക് ക്ളാസ് എടുത്തു . അപ്പോളൊ അഡലക്സ് ആശുപത്രിയുടെ നേതൃത്വത്തിൽ ജനറൽ ചെക്കപ്പു० ഗിരിധർ ഐ ഇൻസ്റ്റിട്യൂട്ടിൻറെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാ०പു० നടത്തി. സൈഡ് സേവേഴ്സ് ഇന്ത്യയുടെ നേതൃത്വത്തിൽ  ഡ്രൈവർമാർക്ക് സൗജന്യ കണ്ണട വിതരണവും ക്യാ०പിൽ പങ്കെടുത്ത അൻപതോള० സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി.  പട० ഉദ്ഘാടനം.

remesheledathee News

+ There are no comments

Add yours