റോഡ് കയ്യേറി സമരപ്പന്തൽ; കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്
റോഡ് കയ്യേറി നിർമ്മിച്ച സമരപ്പന്തലിലേക്ക് കെഎസ്ആർടിസി ബസ് പാഞ്ഞു കയറി ഒരാൾക്ക് പരിക്കേറ്റു. പന്തൽ നിർമ്മാണ തൊഴിലാളിയായ അസം സ്വദേശിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പന്തലിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ ഡിസംബർ അഞ്ചിന് നടത്താനിരുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് പന്തൽ പണിയാൻ തുടങ്ങിയത്.



+ There are no comments
Add yours