വയനാട് ദുരന്തം; അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. 2219 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് കേന്ദ്ര പരിഗണനയിൽ.
മാർഗനിർദേശങ്ങൾ അനുസരിച്ചാകും അന്തിമ തീരുമാനം. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ കേരളത്തിൻ്റെ 783 കോടിരൂപ ഉണ്ടെന്നും, 153 കോടിരൂപ നവംബർ 16 ന് കേരളത്തിന് അനുവദിച്ചതായും കേന്ദ്ര സർക്കാർ പറയുന്നു.


+ There are no comments
Add yours