മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ  ദേവേന്ദ്ര ഫഡ്‌നാവിസ്

Estimated read time 0 min read

ഏറെ ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തു. ഫഡ്‌നാവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മഹരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തർക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ വഴങ്ങാതെ വന്നതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ ഇടപെട്ടതോടെ ഷിൻഡെ അയഞ്ഞു.

+ There are no comments

Add yours