നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റ്
72കാരയിയാ നെടുമ്പോ നന്തി തൈത്വ നമീബിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായി. തെരഞ്ഞെടുപ്പിൽ SWAPO പ്രതിനിധിയായി മത്സരിച്ച നെടുമ്പോ നന്തി 57.3% വോട്ടുകൾ നേടിയാണ് വിജയിച്ചുകയറിയത്. 1990ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ധാതു സമ്പന്നമായ ഈ ദക്ഷിണാഫ്രിക്കൻ രാജ്യം SWAPO പാർട്ടി ആണ് ഭരിക്കുന്നത്. നെടുമ്പോ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ചുരുക്കം ചില വനിതാ നേതാക്കളിൽ ഒരാളാണ്.


+ There are no comments
Add yours