എംആർ ചന്ദ്രശേഖരൻ അന്തരിച്ചു

Estimated read time 1 min read

എംആർ ചന്ദ്രശേഖരൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ ചെമ്പൂക്കാവ് ധന്യശ്രീയിൽ പ്രൊഫ. എംആർ ചന്ദ്രശേഖരൻ (96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണകേന്ദ്രത്തിൽ വെച്ചായിരുന്നു അന്ത്യം. അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ‘മലയാളനോവൽ ഇന്നും ഇന്നലെയും’ എന്ന പുസ്‌തകത്തിന് 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്ക‌ാരം ലഭിച്ചിട്ടുണ്ട്.

+ There are no comments

Add yours