സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ്ണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.
വെള്ളിയാഴ്ച പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7150 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിൻ്റെ വില 5910 രൂപയാണ്. വെള്ളിയുടെ വിലയും ഇന്നലെ കൂടിയിട്ടുണ്ട്. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.


+ There are no comments
Add yours