ദുബായ്: ഐസിസിയുടെ പുതിയ
ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ്
ഷാ ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക്
എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്റെ
വളർച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ
ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചൽസ്
ഒളിംപിക്സിൽ ക്രിക്കറ്റ്
മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതൽ
രാജ്യങ്ങളിലേക്ക് വളർത്തുന്നതിൽ
നിർണായകമാകുമെന്നും
സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു. തന്നിൽ
വിശ്വാസമർപ്പിച്ച ഐസിസി
ഡയറക്ടർമാർക്കും അംഗങ്ങൾക്കും ജയ്
ഷാ നന്ദി പറഞ്ഞു. ഗ്രെഗ് ബാർക്ലേയുടെ
പിൻഗാമിയായാണ് ജയ് ഷാ ഐസിസി
തലപ്പത്തേക്ക് എത്തുന്നത്. ഐസിസി
ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്ന
ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ്
35കാരനായ ജയ് ഷാ. ഐസിസി
ചെയർമാനാകുന്ന മൂന്നാമത്തെ
ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതൽ
2015 വരെ എൻ ശ്രീനിവാസൻ, 2015 മുതൽ
2020 വരെ ശശാങ്ക് മനോഹർ എന്നിവരാണ്
ചെയർമാൻ സ്ഥാനനത്ത് ജയ് ഷായുടെ
മുൻഗാമികളായ ഇന്ത്യക്കാർ.


+ There are no comments
Add yours