ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച. വിശദമായി വാദം കേട്ട ശേഷമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. പി പി ദിവ്യക്ക് ജാമ്യം നൽകരുത് എന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീൻ ബാബുവിന് നൽകിയ ക്ലീൻ ചിറ്റ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിർത്തത്.



+ There are no comments
Add yours