വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു.

Estimated read time 0 min read

വയനാട് പുൽപ്പള്ളി പാക്കത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. വൈദ്യുതി നിലച്ചത് പരിശോധിക്കാൻ പോയ കെ എസ് ഇ ബി ജീവനക്കാരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഇതിനുശേഷം കെഎസ്ഇബി ജീവനക്കാരെത്തി തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു.

+ There are no comments

Add yours