മലപ്പുറത്ത് KSRTC ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്
ദേശീയപാതയിലെ മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്‌ചയിലേക്കു മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.


+ There are no comments
Add yours