മുഖ്യമന്ത്രി വിതരണം ചെയ്‌ത പൊലീസ് മെഡലിൽ മുഴുവൻ അക്ഷരത്തെറ്റ്
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ് പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് മെഡലിൽ ആലേഖനം ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് 264 പൊലീസ് ഉദ്യോഗസ്ഥർക്ക് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.


+ There are no comments
Add yours