സംസ്ഥാന സ്കൂകൂൾ കായികമേള: ദീപശിഖ-ട്രോഫി പ്രയാണം ആരംഭിച്ചു
സംസ്ഥാന സ്കൂകൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർകോട് ഹൊസ്‌ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സിഎച്ച് കുഞ്ഞമ്പു എംഎൽഎ ദീപശിഖ കൊളുത്തി ഏഷ്യൻ അത്ലറ്റിക്സ് ഡിസ്കസ്ത്രോ വെള്ളിമെഡൽ ജേതാവ് കെസി സർവാന് കൈമാറി. അധികം പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.


+ There are no comments
Add yours