കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവം ;പ്രതി അറസ്റ്റിൽ
കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ ‘ജിം’ ഉടമ അറസ്റ്റിൽ. തൃശ്ശൂർ പൂത്തോളിലെ ഫിറ്റ്നസ് സെന്റർ ഉടമയാണ് കൊറിയറിൽ കഞ്ചാവ് വരുത്തിയത്. നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കൊറിയർ കമ്പനി ജീവനക്കാർ പറഞ്ഞപ്പോൾ മുങ്ങുകയായിരുന്നു വിഷ്ണു.



+ There are no comments
Add yours