ആദ്യ ഷോയ്ക്ക് പിന്നാലെ ശിവകാർത്തികേയൻ നായകനായ അമരന് മികച്ച അഭിപ്രായം. ദീപാവലി ദിനത്തിൽ റിലീസ് ചെയ്‌ത ചിത്രം ആദ്യ ദിനത്തിൽ 12 കോടിയോളം രൂപയാണ് പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിന്, ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
അമരന് മികച്ച അഭിപ്രായം.

+ There are no comments
Add yours