തട്ടിപ്പ് : ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ അന്വേഷണം

Estimated read time 0 min read

തട്ടിപ്പ് കേസിൽ ഗംഭീറിനെതിരെ അന്വേഷണം നടത്താൻ ഉത്തരവ്

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ തട്ടിപ്പ് കേസിൽ അന്വേഷണം നടത്താൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികളുടെ സംയുക്ത സംരംഭങ്ങളുടെ ഡയറക്ട‌റും ബ്രാൻഡ് അംബാസഡറുമാണ് ഗംഭീർ. എന്നാൽ കമ്പനി തങ്ങളെ വഞ്ചിച്ചെന്ന് കാണിച്ച് ഫ്ലാറ്റ് വാങ്ങിയവർ തട്ടിപ്പ് കേസ് ഫയൽ ചെയ്തു. ഗംഭീർ തന്റെ പരിധിക്കപ്പുറം കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയതായി കോടതി കണ്ടെത്തി.

+ There are no comments

Add yours