25 ലക്ഷം ചെരാതുകൾ; ലോക റെക്കോഡിട്ട് അയോധ്യ ദീപോത്സവം
സരയൂനദിക്കരയിൽ 25 ലക്ഷത്തിലേറെ മൺചെരാതുകൾ ഒരുമിച്ച് മിഴിതുറന്നതോടെ ലോക റെക്കോഡിൽ ഇടംനേടി അയോധ്യയിലെ ദീപോത്സവ് 2024. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തിൽ 25 ലക്ഷം ചെരാതുകൾ തെളിയിക്കാനാണ് സംഘാടകർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ 25,12,585 ചെരാതുകൾ കത്തിച്ചു. ചെരാതുകൾ ഒരുമിച്ച് തെളിഞ്ഞതോടെ ദീപപ്രഭയിൽ മുങ്ങിയ സരയൂനദിക്കരയുടെ ആകാശദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


+ There are no comments
Add yours