
നടൻ അറസ്റ്റിലായത് അറിഞ്ഞ് ഫോണിൽ പകർത്താൻ സ്റ്റേഷനിലെത്തി ‘ചെകുത്താൻ’
നടൻ ബാല ലോക്കപ്പിൽ കിടക്കുന്നത് ഫോണിൽ പകർത്താൻ കടവന്ത്ര സ്റ്റേഷനിലെത്തി ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന വ്ലോഗർ അജു അലക്സ്. ബാല അറസ്റ്റിലായത് കാണാൻ വന്നതാണ്’ എന്നാണ് അജു മാധ്യമങ്ങളോട് പ്രതികരിച്ചത്. നേരത്തെ യൂട്യൂബർ അജു അലക്സിന്റെ വീട്ടിൽ ആക്രമണം നടത്തിയെന്ന പേരിൽ ബാലയ്ക്കെതിരെ ആരോപണവും കേസും ഉണ്ടായിരുന്നു. പിന്നീട് ഇരുവരും സോഷ്യൽ മീഡിയ വഴി ഏറ്റുമുട്ടിയിരുന്നു.


+ There are no comments
Add yours