ഡീസൽ ബസുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനം

Estimated read time 0 min read

ഡീസൽ ബസുകൾ ഒഴിവാക്കി ഗോവ. ട്രാൻസ്പോർട്ട് ബസുകളെല്ലാം ഇലക്ട്രികിലേക്ക് മാറ്റിയാണ് പുതിയ ചുവടുവെപ്പ്. കദംബ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ വാർഷികാഘോഷ ചടങ്ങിലായിരുന്നു പ്രഖ്യാപനം. കോർപ്പറേഷൻ ലാഭത്തിലാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം നടപ്പാക്കാനുമാണ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം.

പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ നിക്ഷേപം നടത്താനുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനിയുടെ നിർദേശത്തിന് ഗോവൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി 700 കോടി രൂപ നിക്ഷേപിക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി വാ ഗ്ദ‌ാനം നൽകിയിരുന്നു. 500 ഇലക്ട്രിക് ബസുകൾ എത്തിക്കാനാണ് പദ്ധതി.

+ There are no comments

Add yours