DYFI വാക്ക് പാലിച്ചു. അനീഷിന് പുതിയ ജീപ്പിന്റെ താക്കോൽ കൈമാറി!

Estimated read time 1 min read

വാക്ക് പാലിച്ച് DYFI; അനീഷിന് പുതിയ ജീപ്പിന്റെ താക്കോൽ കൈമാറി!

വയനാട് ഉരുൾപൊട്ടലിൽ 3 മക്കളെയും അമ്മയെയും സഹോദരീ പുത്രനെയും നഷ്ടമായ അനീഷിനെ ചേർത്തുപിടിച്ച് DYFI. അനീഷിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ DYFIയുടെ നേതൃത്വത്തിൽ ഉപജീവന മാർഗമായ ജീപ്പ് വാങ്ങിനൽകി. സംസ്ഥാന സെക്രട്ടറി വികെ സനോജ് ആണ് പുതിയ ജീപ്പിൻ്റെ താക്കോൽ കൈമാറിയ വിവരം ഫേസ്‌ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. അനീഷിന് പുതിയ ജീപ്പ് വാങ്ങി നൽകുമെന്ന് DYFI നേരത്തെ പ്രഖ്യാപിച്ചിരുന്നു.

+ There are no comments

Add yours