കോഴിക്കോട് ഞെട്ടിക്കുന്ന പീഡനം; ഇര കുഞ്ഞ്!
മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ. കോഴിക്കോട് മുക്കത്താണ് സംഭവം. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. അറസ്റ്റിലായ പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.


+ There are no comments
Add yours