ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് DYFI
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്ഐയുടെ ചായക്കട തുറന്നത്. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്. നടന്മാരായ പിപി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ചായ അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്


+ There are no comments
Add yours