ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിൽ വരും
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി സ്ഥിരീകരിച്ച് സൈന്യം. രാജ്യത്ത് ഇടക്കാല സർക്കാർ അധികാരത്തിൽ വരുമെന്നും ഷെയ്ഖ് ഹസീന രാജ്യം വിട്ടുവെന്നും ആർമി തലവൻ വ്യക്തമാക്കി. ബംഗ്ലാദേശിൽ കലാപം രൂക്ഷമായ പശ്ചാത്തലത്തിൽ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയടക്കം പ്രതിഷേധക്കാർ കയ്യേറി. ഇതിന് പിന്നാലെ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു


+ There are no comments
Add yours