‘പെൺകുട്ടികളുടെ ഹോസ്റ്റലിൽ അജ്ഞാതൻ’
ആലപ്പുഴ കായംകുളം എംഎസ്എം കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയത്തിനെതിരെ പൊലീസിന് പരാതിയുമായി വിദ്യാർത്ഥികൾ. അതേസമയം, കോളേജിലെ വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഇല്ലെന്നു ആരോപിച്ച് മാനേജറുടെ വീടിനു മുന്നിലും വിദ്യാർഥികൾ രാത്രി സമരം നടത്തി. ഹോസ്റ്റലിൽ വാർഡനെ നിയമിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.


+ There are no comments
Add yours