ചിറനെല്ലൂർ പാടത്ത് മൃതദേഹം കണ്ടെത്തി: മരിച്ചത് പട്ടിക്കര സ്വദേശി
കേച്ചേരി ചിറനെല്ലൂരിൽ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. പട്ടിക്കര സ്വദേശി ശിവൻ എന്നയാളുടെ മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. സൈക്കിളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളക്കെട്ടിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യലഹരിയിലായിരുന്നിരിക്കാം എന്നും പൊലീസ് സംശയം പറയുന്നു


+ There are no comments
Add yours