ഒളിമ്പിക്സ് ഹോക്കി; ഇന്ത്യ സെമിഫൈനലിൽ
ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാർട്ടറിൽ ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ. ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയിച്ചത്. കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോഴും ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 1-1(4-2) എന്ന സ്കോറിലാണ് ഇന്ത്യയുടെ വിജയം. മലയാളിയും ഇന്ത്യയുടെ ഗോൾകീപ്പറുമായ ശ്രീജേഷിൻ്റെ സേവിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്


+ There are no comments
Add yours