കേരളത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞെന്നും ഇവിടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി…

Estimated read time 0 min read

കേരളത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞെന്നും ഇവിടെ എൻഡിഎ സർക്കാരുണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .

തിരുവല്ലയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.

കേരളത്തിൻ്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു
ശനിയാഴ്ച മൂന്നരയോടെ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ ഹെലി കോപ്ടറിലിറങ്ങിയ മോദി, പത്തുകിലോമീറ്ററോളം റോഡ് മാർഗം സഞ്ചരിച്ചാണ് തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലെത്തിയത്. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.
പല സ്ഥലത്തും വാഹനം നിർത്തി ജനങ്ങൾക്ക് നേരേ കൈ വീശിയാണ് പ്രധാനമന്ത്രി തിരുവല്ലയിൽ എത്തിയത്.

കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.
തിരുവല്ലയിലെ പൊതുസമ്മേളനത്തിനുശേഷം തിരുവനന്തപുരത്തെത്തി റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് അഞ്ചുമണിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന മോദി കിള്ളിപ്പാലം മുതൽ കരമന വരെ റോഡ്ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെയാണ് റോഡ്‌ഷോ കടന്നുപോകുക. വൈകീട്ട് ഏഴുമണിയോടെ തിരുവനന്തപുരത്തുനിന്ന് മടങ്ങും.

+ There are no comments

Add yours